Friday, October 1, 2010

ഇത് കേവലം പ്രഹസനം മാത്രം

അയോധ്യ വിധിയെക്കുറിച്ച് പറയുമ്പോള്‍ മതസൌഹാര്ധത്തിന്റെ പേരില്‍ നമ്മളതിനെ സ്വീകരിക്കുന്നതിനോപ്പംതന്നെ അതിനെക്കുറിച്ച്‌നാം വിലയിരുത്തുമ്പോള്‍ ഇതല്ലാം ഒരുവിഭാഗത്തിന്റെ കണ്ണില്പോടിയിടാനുള്ള കേവലമൊരു പ്രഹസനമാണെന്ന് തോന്നും.കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ താഴികക്കുടത്തിന്റെ താഴെയുള്ള സ്ഥലത്ത് കണ്ടെന്നുപറയുന്ന രാമവിഗ്രഹം സ്വയം ഭൂവല്ലെന്നും ആയിരത്തി തൊള്ളായിരത്തി നാപ്പത്തി ഒന്പതിന്റെ ശേഷം ഉണ്ടായതാണെന്നും കോടതി പറയുന്നതോടൊപ്പം തന്നെ ആ സ്ഥലം ഹിന്തു മഹാസഭക്ക് വിട്ടുകൊടുക്കുകയും ചെയ്യുമ്പോള്‍ അതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നു മനസ്സിലാകും.ഭുരിപക്ഷത്തിന്റെ വികാരവും.വിധി തങ്ങള്‍ക്കനുകൂലമല്ലങ്കില്‍.സ്വീകരിക്കില്ല എന്നപ്രസ്ഥാവനയിലെ ഒളിഞ്ഞിരിക്കുന്ന അപകടവും കോടതിക്ക് മനസ്സിലാകും.അത്കൊണ്ട്തന്നെ ചരിത്രവും സത്യവും എന്തായിരുന്നാലും ഭൂരിപക്ഷത്തെ ത്രിപ്തിപ്പെടുത്തുകയാണ് കോടതിയുടെ ധര്‍മം.അതവരു മൂന്നുപേരും കൂടി ഭംഗിയായി നിര്‍വഹിച്ചു എന്നുവേണം കരുതാന്‍. ഇതൊക്കെയാനങ്കിലും കേരളത്തിനും പ്രത്യേഗിച്ച് മലപ്പുറം ജില്ലക്കും ഇതൊന്നും പുത്തരിയല്ല. കാരണം ജില്ലയിലെ തളിക്ഷേത്രവും നൂര്‍ മസ്ജിതും ഇന്ത്യരാജ്യത്തിനുതന്നെ മാതൃകയാണ്.ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക്മുന്‍പ് ചില തല്‍പ്പരകക്ഷികള്‍ തുടങ്ങിവെച്ച കേരളമോ ഇന്ത്യയോ കത്തുമായിരുന്ന ഇതുപോലുള്ള ഒരു വിഷയം കേവലം മുന്‍സിഫ്‌ കോടതിയില്‍ വളരെ ഭംഗിയായി ഒത്തുതീര്‍ന്നു.ജഡ്ജിമാര്‍ കുറെയുണ്ടായിരുന്നെങ്കിലും അവര്‍ രണ്ടായെ പകുത്തോള്ളൂ.ഇവിടെ ആദ്യം അമ്പലമില്ലായിരുന്നു.അതല്ല മസ്ജിദില്ലായിരുന്നു എന്നുപറഞ്ഞു രാഷ്ട്രീയം കളിച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കേവലം ഒരുചെറിയ മതിലുകൊണ്ട് രണ്ടായിഭാഗിച്ചു നല്‍കിയത് .അംബര ചുംബികളായ പള്ളിമിനാരവും ക്ഷേത്ര താഴികകുടവും അവയില്‍നിന്നുയരുന്ന ബാങ്കും ഭജനയും ജില്ലയിലെ മതസൌഹാര്‍ദ്ധത്തിന്റെ ഉത്തമ ഉദാഹരണമാണ്.അടുത്തകാലത്ത് അസൂയപൂണ്ട ചിലര്‍ ക്ഷേത്രത്തിന്‍റെ കമാനങ്ങള്‍ക്ക് തീയിട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് പള്ളി കമ്മറ്റിയിലെ ആളുകളായിരുന്നു.എല്ലാവരും ഒരുമിച്ചു അന്ന് തന്നെ അതിനു തീരുമാനമുണ്ടാക്കി.ക്ഷേത്രകമ്മറ്റിയും പള്ളികമ്മറ്റിയും പരസ്പര സഹായ സഹകരണത്തോടെ ഇന്നും അത് അങ്ങിനെ തന്നെ തുടരുന്നു.അത് പോലെ തന്നെ അയോധ്യ വിധിയിലും രാജ്യത്തെ പൊതു ജനങ്ങള്‍ തങ്ങളെ കഴുതകളാക്കുന്ന രാഷ്ട്രീയക്കാരെയും സര്‍ക്കാരുകളെയും മതങ്ങള്‍തമ്മിലടിക്കുന്നതും കാത്തു ഉറക്കമിളിചിരുന്നവരെയും അമ്പരപ്പിച്ചുകൊണ്ട്‌.സംയമനം പാലിച്ചു മാതൃകകാട്ടി. ഇതെന്നും നില നില്‍ക്കട്ടെ..